കേരളം

kerala

ഉന്നാവോ പെൺകുട്ടിയുടെ സഹോദരി പുത്രനെ കാണാതായി

By

Published : Oct 3, 2020, 3:36 PM IST

ബലാത്സംഗക്കേസിലെ പ്രതിയുടെ കുടുംബമാണ് കുട്ടിയുടെ തിരോധാനത്തിന് പിന്നിലെന്ന് ഉന്നാവോ പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

Unnao rape victim nephew kidnapping  Unnao rape victim nephew missing  Anand Kulkarni Unnau SP  Bihar Police station Unnau  Eight year old boy missing  ഉന്നാവോ പെൺകുട്ടി  ഉന്നാവോ പെൺകുട്ടി സഹോദരി പുത്രൻ  Unnao rape case  ഉന്നാവോ ബലാത്സംഗം
ഉന്നാവോ പെൺകുട്ടിയുടെ സഹോദരി പുത്രനെ കാണാതായി

ലഖ്‌നൗ: ഉന്നാവോ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ സഹോദരിയുടെ എട്ടുവയസ്സുള്ള കുട്ടിയെ രണ്ട് ദിവസം മുൻപ് കാണാതായി. വീട്ടുകാർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ഉന്നാവോ എസ്‌പി ആനന്ദ് കുൽക്കർണി, എഎസ്‌പി വിനോദ് കുമാർ പാണ്ഡെ തുടങ്ങിയവർ അടങ്ങിയ സംഘം കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്‌തു. ബലാത്സംഗക്കേസിലെ പ്രതിയുടെ കുടുംബമാണ് കുട്ടിയുടെ തിരോധാനത്തിന് പിന്നിലെന്ന് ഉന്നാവോ പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ബലാത്സംഗത്തിനിരയായ ഉന്നാവോ പെൺകുട്ടിയെ കഴിഞ്ഞ വർഷം കോടതിയിലേക്ക് പോകും വഴി അഞ്ചംഗ സംഘം തീ കൊളുത്തുകയായിരുന്നു.

ABOUT THE AUTHOR

...view details