ന്യൂഡൽഹി:ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു. ഡല്‍ഹിയിലെ സഫ്‌ദർജംങ് ആശുപത്രിയിലായിരുന്നു അന്ത്യം. 11.10ഓടെ പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായതായി മെഡിക്കല്‍ ബോർഡ് തലവൻ ഡോക്ടർ ഷഹലാബ് കുമാർ പറഞ്ഞു. ജീവൻ രക്ഷിക്കാൻ പരാമവധി ശ്രമിച്ചെങ്കിലും 11.40ഓടെ മരണം സംഭവിക്കുകയായിരുന്നുവെന്നും മെഡിക്കല്‍ ബോർഡ് തലവൻ അറിയിച്ചു.
ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു - ബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു
ബലാത്സംഗത്തിനിരയാക്കിയ പ്രതികൾ ജാമ്യത്തിലിറങ്ങിയ ശേഷം തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച പെൺകുട്ടി ചികിത്സക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം
വ്യാഴാഴ്ചയാണ് പെൺകുട്ടിയെ പ്രതികൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. തുടർന്നാണ് വിദഗ്‌ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ സഫ്‌ദർജംങ് ആശുപത്രിയിലേക്ക് മാറ്റിയത്.
പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ തന്നെയാണ് ജാമ്യത്തിലിറങ്ങിയ ശേഷം തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് വച്ച് യുവതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കേസിന്‍റെ വാദത്തിനായി റായ്‌ബറേലിയിലെ കോടതിയിലേക്ക് ഇറങ്ങിയതായിരുന്നു യുവതി. ആക്രമിക്കപ്പെടുന്ന സമയത്ത് പെണ്‍കുട്ടി ഒറ്റക്കായിരുന്നു. പിന്നീട് ദൃക്‌സാക്ഷികൾ പെൺകുട്ടിയെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെത്തിച്ചു.