ഉന്നാവോ:ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസില്‍ വിചാരണ പൂര്‍ത്തിയായി. കേസ് അടുത്തയാഴ്ച വിധി പറയാന്‍ മാറ്റി. നേരത്തെ സുപ്രീംകോടതി വിധി പ്രകാരം ഡല്‍ഹിയിലേക്ക് വിചാരണ മാറ്റിയ കേസിലാണ് ഇപ്പോള്‍ വിചാരണ പൂര്‍ത്തിയായത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാര്‍ പ്രതിയായ കേസില്‍ ഇരയായ പെണ്‍കുട്ടിയേയും കുടുംബത്തേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി സംഭവത്തില്‍ ഇടപെടല്‍ നടത്തിയത്.
ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ കേസില്‍ വിചാരണ പൂര്‍ത്തിയായി
വിധി പ്രസ്താവം എന്ന് നടത്തണമെന്ന് ഡിസംബര്‍ 16 ന് തീരുമാനിക്കും
പെണ്‍കുട്ടിയുടെ ചികിത്സ ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. കേസിന്‍റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയ സുപ്രീംകോടതി വിചാരണ നടപടികള്‍ 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എയിംസിലെ ഒരു മുറി പ്രത്യേക കോടതിയാക്കി മാറ്റുകയായിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുല്‍ദീപ് സിംഗ് സെഗാറിനെ വിചാരണക്കായി ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഡിസംബര്‍ 16നാണ് വിധി പ്രസ്താവം എന്നാണുണ്ടാവുക എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. സുപ്രീംകോടതി കൃത്യമായ സമയത്ത് ഇടപെടല്‍ നടത്തിയതുകൊണ്ട് മാത്രമാണ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.