ഉന്നാവോ കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് കുല്‍ദീപ് സിംഗ് സെംഗാര്‍ - ഉന്നാവോ കേസ്
2017 ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ സെംഗാറിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ ജീവപര്യന്തം ശിക്ഷയെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 2017 ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് സെംഗാറിനെ ജീവപര്യന്തത്തിന് കോടതി ശിക്ഷിച്ചിരുന്നു. ശിക്ഷയിൽ പ്രതിഷേധിച്ചാണ് കുൽദീപ് സിംഗ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഇരയ്ക്കും കുടുംബത്തിനും സുരക്ഷിതമായ വീട് ഉള്‍പ്പെടെ ആവശ്യമായ സംരക്ഷണം നൽകാനും കോടതി സിബിഐക്ക് നിർദേശം നൽകിയിരുന്നു.