കേരളം

kerala

ETV Bharat / bharat

ഉന്നാവോ അപകടത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മമത ബാനര്‍ജി - Unnao rape survivor

കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ബന്ധുക്കള്‍ ഉന്നയിച്ചതായി പൊലീസ്.

മമത ബാനര്‍ജി

By

Published : Jul 30, 2019, 3:57 AM IST

കൊല്‍ക്കത്ത: ഉന്നാവോ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി സ്വന്തം പാര്‍ട്ടി ഭരണത്തില്‍ ശ്രദ്ധിക്കാതെ ബംഗാളിലെ തന്‍റെ ഭരണത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.

പ്രതിപക്ഷ കക്ഷികളും സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന പൊലീസ് ശുപാര്‍ശ ചെയ്തിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ബന്ധുക്കളും ഉന്നയിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസെടുത്തു.

അതേസമയം പെണ്‍കുട്ടിക്ക് നല്‍കിയിരുന്ന സുരക്ഷ അപകടസമയത്തുണ്ടായില്ലെന്നതും അന്വേഷണ വിധേയമാക്കുന്നുണ്ട്. കാറില്‍ സ്ഥലമില്ലാത്തതു കൊണ്ട് പെണ്‍കുട്ടി പറഞ്ഞതനുസരിച്ചാണ് സുരക്ഷ നല്‍കാതിരുന്നതെന്നാണ് പൊലീസിന്‍റെ ന്യായീകരണം.

റായ്ബറേലിയില്‍ വച്ച് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. പെണ്‍കുട്ടിയുടേയും കാര്‍ ഓടിച്ചിരുന്ന അഭിഭാഷകന്‍റേയും നില ഗുരുതരമായി തുടരുകയാണ്. അപകടമുണ്ടാക്കിയ ലോറിയുടെ നമ്പര്‍ പ്ലേറ്റ് കറുത്ത മഷികൊണ്ട് മറച്ചിരുന്നത് സംഭവം ആസൂത്രിതമാണെന്ന് സൂചന നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details