ന്യൂഡൽഹി:ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി കോടതി മാര്‍ച്ച് നാലിന് വിധി പറയും. ഉത്തര്‍പ്രദേശ് എം.എല്‍.എയായിരുന്ന കുല്‍ദീപ് സിംഗ് സെംഗാര്‍, സഹോദരന്‍ അതുല്‍ സെങ്കര്‍, മൂന്ന് പൊലീസുകാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.
2017 ജൂണ്‍ നാലിനാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17കാരി കൂട്ടബലാത്സംഗത്തിനിരയായത്. കുല്‍ദീപ് സിംഗ് സെംഗറിനെതിരെ 2018 ജൂലൈ 11നാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സെങ്കറും കൂട്ടാളികളും പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചു. ഇതിനുശേഷം ഇരുകൂട്ടരും പരാതിയുമായി പൊലീസിനെ സമീപിച്ചു. എന്നാല്‍ കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ബന്ധുക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പിതാവ് കസ്റ്റഡിയില്‍ വെച്ച് മരിച്ചു.