കേരളം

kerala

ETV Bharat / bharat

അൺലോക്ക് സ്വാതന്ത്ര്യത്തെ അർഥമാക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് - Kovid 19

അഞ്ചിൽ കൂടുതൽ ആളുകൾ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടരുതെന്നും സാമൂഹിക വിദൂര മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു

  Add Yogi aadhithyanath Up Unloack Lock down Kovid 19 Covid
അൺലോക്ക് സ്വാതന്ത്ര്യത്തെ അർഥമാക്കുന്നില്ല; യോഗി ആദിത്യനാഥ്

By

Published : Jun 6, 2020, 6:07 PM IST

ലഖ്‌നൗ: അൺലോക്ക് സ്വാതന്ത്ര്യത്തെ അർഥമാക്കുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഞ്ചിൽ കൂടുതൽ ആളുകൾ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടരുതെന്നും സാമൂഹിക വിദൂര മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു.

ജൂൺ എട്ട് മുതൽ രാജ്യത്ത് അൺലോക്ക്-1 ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതനുസരിച്ച് ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ എന്നിവ തുറക്കുന്നതുൾപ്പെടെ വലിയ അളവിൽ ഇളവ് വരുത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. മാര്‍ച്ച് 25 മുതലാണ് ലോക്ക്‌ഡൗണ്‍ ആരംഭിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച പ്രദേശങ്ങളിൽ ജൂൺ 30 വരെ കർശന നിയന്ത്രണങ്ങൾ നിലനിൽക്കും. മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ വൈറസ് പകരുന്നത് തടയുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ യോഗി ആദിത്യനാഥ്‌ സാമൂഹിക അകലം കർശനമായി പാലിക്കാന്‍ നിര്‍ദേശിച്ചു. കണ്ടൈന്‍മെന്‍റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി ഇളവ് നൽകാൻ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വിവിധ പ്രവർത്തനങ്ങൾക്കായി ഇളവ് നൽകും. ഇതുസംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തെരുവ് കച്ചവടക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുമായി ബന്ധിപ്പിക്കുന്നതിന് നഗര-ഗ്രാമവികസന വകുപ്പുകൾ ഒരു മാതൃക രൂപീകരിക്കണം. മോദി പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിൽ തെരുവ് കച്ചവടക്കാർക്ക് 10,000 രൂപ വരെ വായ്പ ലഭിക്കാനുള്ള വ്യവസ്ഥയുണ്ട്. തെരുവ് കച്ചവടക്കാർക്ക് കച്ചവടം ചെയ്യാൻ കഴിയുന്ന തരത്തിൽ സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്നും യോഗി ആദിത്യനാഥ് പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികൾ പുതിയ നിർമാണ പ്രവർത്തനങ്ങളിൽ സംഭാവന നൽകണമെന്ന് യുപി സർക്കാർ ആഗ്രഹിക്കുന്നു. എല്ലാ ജില്ലകളിലെയും കുടിയേറ്റ തൊഴിലാളികൾക്ക് ജോലി നൽകുന്നതിനുള്ള ശ്രമങ്ങൾ സുഗമമാക്കുന്ന ഒരു സോഫ്‌റ്റ്‌വെയര്‍ രൂപകൽപ്പന ചെയ്യാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ആഗ്ര, മീററ്റ്, അലിഗഡ്, കാൺപൂർ, ഫിറോസാബാദ് എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും ഗ്രാമീണ, നഗര പ്രദേശങ്ങളിൽ ശുചിത്വ പ്രവർത്തനങ്ങൾ സ്ഥിരമായി നടത്തണമെന്നും യു പി മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details