ഷിംല: ഹിമാചൽ പ്രദേശിൽ രണ്ടര മാസത്തിനു ശേഷം ബസ് സർവീസുകൾ പുനരാരംഭിക്കുന്നു. അതേസമയം അന്തർ സംസ്ഥാന പൊതു ഗതാഗതം ഇപ്പോൾ നടക്കില്ലെന്നും ഹിമാചൽ പ്രദേശ് ഗതാഗത മന്ത്രി ഗോവിന്ദ് സിംഗ് താക്കൂർ വ്യക്തമാക്കി.രണ്ടായിരത്തോളം എച്ച്ആർടിസി ബസുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഇതിൽ ആഴ്ചതോറും അവലോകനം നടത്തുമെന്നും താക്കൂർ പറഞ്ഞു. ഓരോ 15 ദിവസത്തിലും സ്ഥിതിഗതികൾ വിലയിരുത്തും. സൗകര്യങ്ങൾ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താമെന്നും എന്തെല്ലാം മുൻകരുതലുകൾ ചേർക്കണമെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹിമാചൽ പ്രദേശിൽ ബസ് സർവീസ് പുനരാരംഭിക്കുന്നു - Govind Singh Thakur
സാമൂഹിക അകലം പാലിച്ച് ബസുകളുടെ 60 ശതമാനം വരെ ഇരിക്കാനുള്ള അനുമതി നൽകും. എല്ലാ യാത്രക്കാരും ഫെയ്സ് മാസ്കുകൾ ധരിക്കേണ്ടതുണ്ടെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു

Himachal
ഹിമാചൽ പ്രദേശിൽ ബസ് സർവീസ് പുനരാരംഭിക്കുന്നു
സാമൂഹിക അകലം പാലിച്ച് ബസുകളുടെ 60 ശതമാനം വരെ ആളുകള്‍ക്ക് ഇരിക്കാനുള്ള അനുമതി നൽകും. എല്ലാ യാത്രക്കാരും ഫെയ്സ് മാസ്കുകൾ ധരിക്കേണ്ടതുണ്ട്. പ്രവർത്തനങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കാൻ ഗതാഗത വകുപ്പ്, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരിൽ തെർമൽ സ്ക്രീനിങ് നടത്തും, ഹാൻഡ് സാനിറ്റൈസറുകൾ നൽകും. അതോടൊപ്പം സമയാസമയങ്ങളിൽ ബസുകളിൽ അനുണശീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.