ന്യൂഡെൽഹി: ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) വിപുലീകരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിരീക്ഷണത്തിന്‍റെ ഭാഗമായി അധികാരികൾ ജനാഭിപ്രായം തേടി. ജനാഭിപ്രായത്തിന് അനുസരിച്ച് മാറ്റം വരുത്താൻ സാധിക്കുമെങ്കിൽ ഈ നിയമത്തിൽ മറ്റൊരു പരിഷ്‌കരണം ആവശ്യമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ പ്രശാന്ത രാജ്‌ഗുരു അഭിപ്രായപ്പെട്ടു.
എൻആർസിയിൽ പരിഷ്‌കരണം ആവശ്യം; പ്രശാന്ത രാജ്‌ഗുരു - NRC
ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) വിപുലീകരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിരീക്ഷണത്തിന്‍റെ ഭാഗമായി അധികാരികൾ ജനാഭിപ്രായം തേടി.

എൻആർസിയിൽ പരിഷ്‌കരണം ആവശ്യം; പ്രശാന്ത രാജ്‌ഗുരു
എൻആർസിയുമായി ബന്ധപ്പെട്ട് ജനങ്ങൾ നിയമവും വികാരവും തമ്മിലുള്ള ആശയക്കുഴപ്പത്തിലാണ്. നിയമഭേദഗതിയിലെ 3(1) - (a), (b),(c) വകുപ്പുകളനുസരിച്ച് 1987 ജൂലൈ നാലിനും 2004 ഡിസംബർ മൂന്നിനും ഇടയിൽ ജനിച്ചവരെ ഇന്ത്യൻ പൗരന്മാരായി കണക്കാക്കാം. എൻആർസിയുടെ പുതിയ അറിയിപ്പ് അനുസരിച്ച് സ്വതന്ത്ര പൗരനായ രക്ഷകർത്താവിന്‍റെ പാരമ്പര്യം ഉപയോഗിച്ചും പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്നും രാജ്‌ഗുരു കൂട്ടിച്ചേർത്തു.