മുംബൈ: മഹാരാഷ്ട്രയില്‍ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ അജ്ഞാതൻ വെടിയുതിര്‍ത്തു. അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ സിദ്ധവ ജയ്ഭായിയെയാണ് അജ്ഞാതൻ കൊല്ലാന്‍ ശ്രമിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ അജ്ഞാതന്‍റെ വെടിവെയ്പ്പ് - palghar
അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ സിദ്ധവ ജയ്ഭായിക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിര്‍ത്തത്
വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ അജ്ഞാതന്‍റെ വെടിവെയ്പ്പ്
പൊലീസ് വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനോടൊപ്പം സിദ്ധവ ജയ്ഭായിയും വാഹനത്തിലുണ്ടായിരുന്നു. മൂഖം മൂടി ധരിച്ചെത്തിയയാള്‍ വെടിവെച്ച ശേഷം രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.