ഇനി രാജ്യത്തെല്ലാവർക്കും ഒരേ തരം ഡ്രൈവിങ് ലൈസൻസ് - ലാമിനേറ്റഡ്
ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാർഡുകളായോ സ്മാർട്ട് കാർഡ് രൂപത്തിലോ ആയിരിക്കും ഇനി ലൈസൻസ് നൽകുക
ന്യൂഡൽഹി:രാജ്യത്തൊട്ടാകെ ഡ്രൈവിങ് ലൈസൻസ് ഇനി ഒരേ തരത്തിലാകുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാർഡുകളായോ സ്മാർട്ട് കാർഡ് രൂപത്തിലോ ആയിരിക്കും ഇനി ലൈസൻസ് നൽകുക. ലൈസൻസിന്‍റെ രൂപവും ഉപയോഗിക്കുന്ന് അക്ഷരങ്ങളും ഒരു പോലെ ആയിരിക്കും. ഗതാഗത വകുപ്പിന്‍റെ "സാരഥി" എന്ന ആപ്പിൽ രാജ്യത്ത് ഡ്രൈവിങ് ലൈസൻസുള്ളവരുടെ പേരു വിവരങ്ങൾ ലഭ്യമാകും. രാജ്യത്ത് നിലവിൽ 15 കോടിയോളം പേർക്ക് നിലവിൽ ഡ്രൈവിങ് ലൈസൻസുണ്ട്. ലൈസൻസുകളിൽ നിയമനടപടി ഉണ്ടോ എന്നതും ഡ്യൂപ്ലിക്കേറ്റ് ലൈസൻസുകൾ കണ്ടുപിടിക്കാനും സാരഥി ആപ്പിലൂടെ സാധിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.