ന്യൂഡൽഹി: ജമ്മു കശ്‌മീരിന്‍റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങളും പദ്ധതികളും പരിചയപ്പെടുത്തുന്നതിനും പ്രചാരണം നടത്തുന്നതിനും കേന്ദ്ര മന്ത്രിമാർ ജമ്മു കശ്‌മീരിലെത്തും. 36 കേന്ദ്ര മന്ത്രിമാരാണ് ജനുവരി 18 മുതൽ 25 വരെ സന്ദർശനം നടത്തുന്നത്. നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യും. ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്‌മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം ആദ്യമായാണ് കേന്ദ്ര മന്ത്രിമാർ കശ്‍മീർ സന്ദർശിക്കുന്നത്.
ജമ്മു കശ്‌മീരില്‍ കേന്ദ്ര മന്ത്രിമാരുടെ നിർണായക സന്ദർശനം - ജമ്മു കശ്മീർ വികസനം
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ജമ്മു കശ്‌മീരില്‍ കേന്ദ്ര മന്ത്രിമാർ സന്ദർശനം നടത്തുന്നത്. നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാനാണ് സന്ദർശനം

നേരത്തെ കശ്‌മീരിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ വിദേശ നയതന്ത്ര പ്രതിനിധികൾ ജമ്മുവിലെത്തിയിരുന്നു. യുഎസ് സ്ഥാനപതി കെന്നത്ത് ജസ്റ്ററുൾപ്പെടെയുള്ളവരായിരുന്നു സന്ദർശനം നടത്തിയത്. കശ്‌മീരിന്‍റെ ചുമലയുള്ള ലഫ്. ജനറൽ കെ.ജെ.എസ്. ധില്ലൻ സ്ഥിതിഗതികൾ വിവരിച്ചു. കശ്‌മീരിലെ സുരക്ഷാസാഹചര്യം അസ്ഥിരപ്പെടുത്താൻ പാകിസ്ഥാൻ ശ്രമം നടത്തുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടെ പ്രതിനിധികൾ, മുൻമന്ത്രി അൽത്താഫ് ബുഖാരിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം, പത്രങ്ങളുടെ എഡിറ്റർമാർ തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്‌ച നടത്തി.