ഭോപ്പാൽ:കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ദാമോ ലോക്സഭാ സീറ്റിൽ നിന്നുള്ള ബിജെപി എംപി കൂടിയാണ് അദ്ദേഹം. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ചൊവ്വാഴ്ച തന്നെ കാണാനെത്തിയവർ മുൻകരുതലുകൾ എടുക്കണമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു - Prahlad Patel
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ചൊവ്വാഴ്ച തന്നെ കാണാനെത്തിയവർ മുൻകരുതലുകൾ എടുക്കണമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു
കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു
അമിത് ഷാ, നിതിൻ ഗഡ്കരി, ശ്രീപാദ് നായിക്, ധർമേന്ദ്ര പ്രധാൻ, കൈലാഷ് ചൗധരി, അർജുൻ റാം മേഘ്വാൾ, ഗജേന്ദ്ര ശേഖാവത്ത്, സുരേഷ് അങ്കടി എന്നിവർക്ക് അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.