ഡല്‍ഹി സംഘര്‍ഷം 'ദേശീയ അപമാനം' എന്ന് കേന്ദ്ര മന്ത്രി രാം വിലാസ് പശ്‌വാന്‍ - ഡല്‍ഹി സംഘര്‍ഷം 'ദേശീയ അപമാന' എന്ന് കേന്ദ്ര മന്ത്രി
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചത് കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നത്തെ എത്രത്തോളം ഗൗരവമായി കാണുന്നുവെന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷം 'ദേശീയ അപമാനം' എന്ന് കേന്ദ്ര മന്ത്രിയും ലോക്‌ജന്‍ശക്തി പാര്‍ട്ടി നേതാവുമായ രാം വിലാസ് പശ്‌വാന്‍. സംഘര്‍ഷത്തില്‍ നിരവധി ജനങ്ങള്‍ കൊല്ലപ്പെട്ടു. വാഹനങ്ങളെ അഗ്നിക്കിരയാക്കി. ഒരു പ്രദേശത്തെ മുഴുവന്‍ ചുട്ടുചാമ്പലാക്കി ഇതിലും അപമാനകരമായ കാര്യമെന്താണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്ക്കിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷത്തെ അപലപിക്കുന്നു. ഇതിനെതിരെ കര്‍ശനമായ നടപടി ഉണ്ടാവണം. സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തച്ചവരുടെ ജാതിയോ മതമോ നോക്കാതെ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചത് കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നത്തെ എത്രത്തോളം ഗൗരവമായി കാണുന്നുവെന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. 250 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.