ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ട്വിറ്ററിലൂടെയാണ് കൊവിഡ് ബാധിച്ച വിവരം അറിയിച്ചത്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക് കൊവിഡ് - കേന്ദ്രമന്ത്രി
മന്ത്രി ട്വിറ്ററിലൂടെയാണ് കൊവിഡ് ബാധിച്ച വിവരം അറിയിച്ചത്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക് കൊവിഡ്
കഴിഞ്ഞ ദിവസം ക്ഷീണം വന്നപ്പോള്‍ ഡോക്‌ടറെ കണ്ടിരുന്നു. പരിശോധനയില്‍ കൊവിഡ് ബാധിച്ചതായി കണ്ടെത്തി. നിലവില്‍ ഞാൻ സ്വയം നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം - ഗഡ്‌കരി ട്വീറ്റ് ചെയ്‌തു. കേന്ദ്ര മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് ഗഡ്‌കരി. ആഭ്യന്തരമന്ത്രി അമിത് ഷായടക്കം ആറ് പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.