ജയ്‌പൂര്‍: കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി കൈലാഷ് ചൗധരി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ കർമവാസ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അതേസമയം മന്ത്രി കൈലാഷ് ചൗധരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കേന്ദ്ര മന്ത്രി കൈലാഷ് ചൗധരി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു - കേന്ദ്ര മന്ത്രി
രാജസ്ഥാനിലെ കർമവാസ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
കേന്ദ്ര മന്ത്രി കൈലാഷ് ചൗധരി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിര്‍ഭര്‍ പദ്ധതിയുടെ പ്രചാരണാര്‍ഥം എത്തിയതായിരുന്നു മന്ത്രി. സിവാന എംഎൽഎ ഹമീർ സിങ് ഭയലിന്‍റെ ടൊയോട്ട ഫോർച്യൂണർ കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. അതേസമയം പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ നില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഇന്ന് പങ്കെടുക്കാനിരുന്ന പരിപാടികളെല്ലാം മന്ത്രി റദ്ദാക്കി.