കേരളം

kerala

ETV Bharat / bharat

സുശാന്തിന്‍റെ മരണം; മാധ്യമങ്ങൾ തെറ്റായ വാദങ്ങൾ ഉന്നയിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി - Union Minister Harsh Vardhan

നടൻ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തതാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ ഫോറൻസിക് മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചു

സുശാന്തിന്‍റെ മരണം; മാധ്യമങ്ങൾ തെറ്റായ വാദങ്ങൾ ഉന്നയിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി  സുശാന്തിന്‍റെ മരണം  കേന്ദ്ര ആരോഗ്യമന്ത്രി  ആരോഗ്യമന്ത്രി ഹർഷ് വർധൻ  Sushant Singh's case  Union Minister Harsh Vardhan  Union Minister Harsh Vardhan clarifies Sushant Singh's case
കേന്ദ്ര ആരോഗ്യമന്ത്രി

By

Published : Oct 6, 2020, 8:05 PM IST

ന്യൂഡൽഹി: നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം സംബന്ധിച്ച് ചില മാധ്യമങ്ങൾ തെറ്റായ വാദം ഉന്നയിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. സുശാന്തിന്‍റെ മരണത്തെ കുറിച്ച് തനിക്ക് വ്യക്തിപരമായി അറിയാമെന്ന് ചില മാധ്യമങ്ങൾ തെറ്റായ അവകാശവാദം ഉന്നയിക്കുന്നതായും ഹർഷ് വർധൻ പറഞ്ഞു. സുശാന്തിന്‍റെ കേസിനെ കുറിച്ച് താൻ ആരോടും സംസാരിച്ചിട്ടില്ലെന്നും സ്ഥിരീകരിക്കാത്ത പ്രസ്താവനകൾ വിശ്വസിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

അതേസമയം, നടൻ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തതാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ ഫോറൻസിക് മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചു. ഏഴ് ഡോക്ടർമാർ അടങ്ങുന്ന ഫോറൻസിക് മെഡിക്കൽ ബോർഡാണ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details