കേരളം

kerala

ETV Bharat / bharat

"ബിജെപിയെ അപമാനിക്കാൻ ഫേസ്‌ബുക്ക് ശ്രമിക്കുന്നു"; സക്കര്‍ബര്‍ഗിന് കത്തയച്ച് കേന്ദ്രമന്ത്രി - മാർക് സക്കർബർഗ്

ബിജെപി വിരുദ്ധ രാഷ്‌ട്രീയമുള്ള ഫേസ്‌ബുക്ക് ഉദ്യോഗസ്ഥരാണ് ബിജെപിക്ക് അനുകുലമായ വാര്‍ത്തകളും വിവരങ്ങളും ഇല്ലാതാക്കുന്നതെന്ന് രവിശങ്കർ പ്രസാദ് പറയുന്നു.

Union Min RS Prasad to FB CEO.  ഫേസ്‌ബുക്ക്  RS Prasad  facebook bjp issue  മാർക് സക്കർബർഗ്  രവിശങ്കർ പ്രസാദ്
"ബിജെപിയെ അപമാനിക്കാൻ ഫേസ്‌ബുക്ക് ജീവനക്കാര്‍ ശ്രമിക്കുന്നു"; സക്കര്‍ബര്‍ഗിന് കത്തയച്ച് കേന്ദ്രമന്ത്രി

By

Published : Sep 1, 2020, 10:23 PM IST

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാൻ ഫേസ്‌ബുക്കിലെ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗിന് കത്തയച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ബിജെപി അനുകൂല പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം നടപടികളുണ്ടായിരുന്നു. പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും കത്തില്‍ പറയുന്നു. ബിജെപി വിരുദ്ധ രാഷ്‌ട്രീയമുള്ള ഫേസ്‌ബുക്കിലെ ഉദ്യോഗസ്ഥരാണ് ബിജെപിക്ക് അനുകൂലമായ വാര്‍ത്തകളും വിവരങ്ങളും ഇല്ലാതാക്കുന്നതെന്ന് രവിശങ്കർ പ്രസാദ് പറയുന്നു. നേരത്തെ ഫേസ്‌ബുക്ക് ബിജെപി അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചില അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details