കേരളം

kerala

ETV Bharat / bharat

കൊവിഡ് -19 നേരിടാന്‍ സൈന്യത്തെയും തയ്യാറാക്കുന്നു

രാജ്യത്തെ അര്‍ദ്ധ സൈനിക, സൈനിക വിഭാഗങ്ങളോട് ഐസോലേഷന്‍ വര്‍ഡുകള്‍ ഒരുക്കാന്‍ നിര്‍ദേശം

Union Home Ministry  COVID-19 outbreak  Nityanand Rai  Coronavirus scare  Narendra Modi  കൊവിഡ്-19  കേന്ദ്ര സായുധ സേന  പരിശോധനാ സംവിധാനം  ഐ.ടി.ബി.പി.  സി.ആര്‍.പി.എഫ്  അസം റൈഫിള്‍സ്  എന്‍.എസ്.ജി  ബി.എസ്.എഫ്
കൊവിഡ്-19; കേന്ദ്ര സായുധ സേനയോട് പരിശോധനാ സംവിധാനം ഒരുക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

By

Published : Mar 14, 2020, 10:17 AM IST

Updated : Mar 14, 2020, 10:25 AM IST

ന്യൂഡല്‍ഹി: കൊവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സായുധ സേനയോട് പരിശോധനാ സംവിധാനം ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചതായി കേന്ദ്ര മന്ത്രി നിത്യാനന്ദ റായ്. ഇ.ടി.വി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി.ബി.പി സി.ആര്‍.പി.എഫ്, അസം റൈഫിള്‍സ്, എന്‍.എസ്.ജി, ബി.എസ്.എഫ് തുടങ്ങിയ സേനകളോട് സജ്ജമാകാന്‍ ആവശ്യപ്പെട്ടു. മാനേസറിലും ചൗലയിലും ഐ.ടി.ബി.പിയുടെ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ അര്‍ദ്ധ സൈനിക, സൈനിക വിഭാഗങ്ങളോട് ഐസോലേഷന്‍ വര്‍ഡുകള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചു. ഇതിനിടെ രാജ്യത്ത് 82 പോസിറ്റീവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തെന്നും നിത്യാനന്ദ റായ് പറഞ്ഞു.

കൊവിഡ്-19; കേന്ദ്ര സായുധ സേനയോട് പരിശോധനാ സംവിധാനം ഒരുക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
Last Updated : Mar 14, 2020, 10:25 AM IST

ABOUT THE AUTHOR

...view details