ന്യൂഡൽഹി:യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന യാത്രക്കാരുടെ വിവരങ്ങൾ ലഭ്യമാക്കാനും കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ ലബോറട്ടറികളിലേക്ക് അയയ്ക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍റെ നേതൃത്ത്വത്തിലുള്ള യോഗത്തിലാണ് തീരുമാനം. ബ്രിട്ടണിൽ നിന്നും എത്തിയ യാത്രക്കാരുടെ വിവരങ്ങൾ സംസ്ഥാനങ്ങൾ എയർ സുവിധ എന്ന വെബ്‌സൈറ്റിൽ രേഖപ്പടുത്തണമെന്നും കേന്ദ്രം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ വൈറസിന്‍റെ ജനിതക ഘടന തിരിച്ചറിയുന്നതിനായി രാജ്യത്തെ ആറ് ലാബുകളിലേക്ക് അയക്കണമെന്നാണ് നിർദ്ദേശം.
ബ്രിട്ടണിൽ നിന്ന് എത്തിയ യാത്രക്കാരെ നിരീക്ഷിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം - COVID-19 to the laboratories
ബ്രിട്ടണിൽ നിന്നും എത്തിയ യാത്രക്കാരുടെ വിവരങ്ങൾ സംസ്ഥാനങ്ങൾ എയർ സുവിധ എന്ന വെബ്‌സൈറ്റിൽ രേഖപ്പടുത്തണമെന്നും കേന്ദ്രം അറിയിച്ചു.
സിഎസ്‌ഐആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്‍റഗ്രേറ്റഡ് ബയോളജി, സിഎസ്‌ഐആർ- സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി, ഡിബിടി- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസ്, ഡിബിടി-ഇൻസ്റ്റെം-എൻസിബിഎസ്, ഡിബിടി-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജീനോമിക്സ് (എൻഐബിഎംജി), ഐസിഎംആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്ന ലാബുകൾ. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആരോഗ്യ സെക്രട്ടറിമാർ, എൻഎച്ച്‌എം എംഡി ആരതി അഹൂജ, ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി, എൻസിഡിസി ഡയറക്ടർ ഡോ. സുജീത് സിംഗ്, മറ്റ് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.