കേരളം

kerala

ETV Bharat / bharat

സമാനതകളില്ലാത്ത താമര വിജയം : കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്

രണ്ടാം മോദി സർക്കാരിന്‍റെ സത്യപ്രതിഞ്ഞ ഞായറാഴ്ച്ച നടന്നേക്കും

തന്‍റെ ശരീരത്തിലെ ഓരോ കോശങ്ങളും രാജ്യത്തിനെന്ന് മോദി : കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്

By

Published : May 24, 2019, 8:53 AM IST

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ നേടിയ വൻ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ ബിജെപി സർക്കാർ വൈകാതെ അധികാമേല്‍ക്കും. ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗം ചേരും. രണ്ടാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നല്‍കുന്ന സൂചന. ചരിത്രവിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. വിജയത്തിന്‍റെ മുഴുവൻ ക്രഡിറ്റും മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിനാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് പറഞ്ഞു. റഷ്യൻ പ്രസിഡന്‍റ് പുടിൻ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേ, ഇസ്രയൽ പ്രധാന മന്ത്രി നെതനാഹ്യു തുടങ്ങിയ ലോക നേതാക്കളും മോദിയെ അഭിനന്ദിച്ചിരുന്നു. തന്‍റെ ശരീരത്തിലെ ഓരോ കോശങ്ങളും രാജ്യത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു. രാജ്യത്ത് സംഭവിച്ചത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും മോദി പറഞ്ഞു.

.

ABOUT THE AUTHOR

...view details