കേരളം

kerala

ETV Bharat / bharat

ഇന്ന് കേന്ദ്രമന്ത്രിസഭ യോഗം ചേരും - ഇന്ന് കേന്ദ്രമന്ത്രിസഭ യോഗം

പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. ഇതിന് മുമ്പ് ജൂലൈ എട്ടിനാണ് അവസാനമായി കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്നത്.

Cabinet Meeting  Union Cabinet  Narendra Modi  Prime Minister  Lok Kalyan Marg  Union Cabinet meeting  ഇന്ന് കേന്ദ്രമന്ത്രിസഭ യോഗം ചേരും  ഇന്ന് കേന്ദ്രമന്ത്രിസഭ യോഗം  കേന്ദ്രമന്ത്രിസഭ യോഗം
ഇന്ന് കേന്ദ്രമന്ത്രിസഭ യോഗം ചേരും

By

Published : Jul 29, 2020, 10:12 AM IST

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ ഇന്ന് ചേരും. 7 ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. തൊഴിലുടമയുടെയും ജീവനക്കാരുടെ പിഎഫ് സംഭാവന പദ്ധതി മൂന്ന് മാസത്തേക്ക് നീട്ടാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയ ജൂലൈ എട്ടിനാണ് കേന്ദ്രമന്ത്രിസഭ അവസാനമായി യോഗം ചേർന്നത്.

പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിക്ക് കീഴില്‍ അഞ്ച് മാസം കൂടെ 81 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് 203 ലക്ഷം ടണ്‍ ധാന്യം നൽകാനുള്ള തീരുമാനവും കഴിഞ്ഞ കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് എടുത്തത്.

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന പ്രകാരം ഓഗസ്റ്റ് വരെ മൂന്നുമാസത്തേക്ക് പദ്ധതി നീട്ടുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് വരെ 24 ശതമാനം പി.എഫ് സംഭാവന സർക്കാർ നൽകുമെന്നും 3.67 ലക്ഷം തൊഴിലുടമകൾക്കും 72.22 ലക്ഷം തൊഴിലാളികൾക്കും ഇത് ആശ്വാസം നൽകുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details