കേരളം

kerala

ETV Bharat / bharat

ദേശീയ വിദ്യാഭ്യാസ നയം 2020ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം - കേന്ദ്ര മന്ത്രിസഭ അംഗീകാരം

34 വർഷത്തിനുശേഷമാണ് രാജ്യത്തിന് പുതിയ വിദ്യാഭ്യാസ നയം (എൻ‌ഇ‌പി) ലഭിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ

ദേശീയ വിദ്യാഭ്യാസ നയം 2020ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി  Union Cabinet approves National Education Policy 2020, GER to be raised to 50 pc by 2035  ദേശീയ വിദ്യാഭ്യാസ നയം 2020  കേന്ദ്ര മന്ത്രിസഭ അംഗീകാരം  Union Cabinet approves National Education Policy 2020,
ദേശീയ വിദ്യാഭ്യാസ നയം

By

Published : Jul 29, 2020, 6:57 PM IST

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന ദേശീയ വിദ്യാഭ്യാസ നയം 2020ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 21-ാം നൂറ്റാണ്ടിലെ ദേശീയ വിദ്യാഭ്യാസ നയം (എൻ‌ഇ‌പി) മന്ത്രിസഭ അംഗീകരിച്ചതായി പ്രകാശ് ജാവദേക്കർ പറഞ്ഞു. നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന 18 വര്‍ഷ വിദ്യാഭ്യാസ രീതിയാണ് ഇതുവഴി നിലവില്‍ വരിക. ഇത് ചരിത്രപരമായ ദിവസമാണെന്നും 34 വർഷത്തിനുശേഷമാണ് രാജ്യത്തിന് പുതിയ വിദ്യാഭ്യാസ നയം (എൻ‌ഇ‌പി) ലഭിച്ചതെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ പറഞ്ഞു.

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പൊതുജനങ്ങളില്‍നിന്നും വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് വിദ്യാഭ്യാസ നയത്തിന് അന്തിമ രൂപം നല്‍കിയത്. പുതിയ നയം വെർച്വൽ ലാബുകൾ വികസിപ്പിക്കുകയും ദേശീയ വിദ്യാഭ്യാസ സാങ്കേതിക ഫോറം (നെറ്റ്) സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ഖരേ അറിയിച്ചു. ഇ-കോഴ്സുകൾ പ്രാദേശിക ഭാഷകളിൽ വികസിപ്പിക്കും. രാജ്യത്ത് 45,000 അംഗീകൃത കോളേജുകൾ ഉണ്ട്. അക്രഡിറ്റ് നിലവാരത്തിന്‍റെ അടിസ്ഥാനത്തിൽ കോളജുകൾക്ക് അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻഷ്യൽ സ്വയംഭരണാധികാരം നൽകും.

ABOUT THE AUTHOR

...view details