ന്യൂഡൽഹി: ജമ്മു കശ്മീർ ഔദ്യോഗിക ഭാഷാ ബിൽ 2020ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതിലൂടെ ജമ്മു കശ്മീരിൽ ഉർദു, കശ്മീരി, ഡോഗ്രി, ഹിന്ദി, ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകൾ ഔദ്യോഗിക ഭാഷകളാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ബിൽ ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും പൊതുജനങ്ങളുടെ ആവശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിൽ കൊണ്ടുവന്നതെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.
ജമ്മു കശ്മീർ ഔദ്യോഗിക ഭാഷ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം - കേന്ദ്ര മന്ത്രിസഭ
ഉർദു, കശ്മീരി, ഡോഗ്രി, ഹിന്ദി, ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകൾ ഔദ്യോഗിക ഭാഷകളാകും
ജമ്മു കശ്മീർ ഔദ്യോഗിക ഭാഷാ ബിൽ 2020ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
അതേസമയം ആറ് ഭാഷകൾ ഔദ്യോഗിക ഭാഷകളാക്കുന്നത് ദീർഘകാലമായി നിലനിൽക്കുന്ന പൊതുജന ആവശ്യം കൊണ്ട് മാത്രമല്ലെന്നും സമത്വം നിലനിർത്തുന്നതിന്‍റെ ഭാഗം കൂടിയാണെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.