കേരളം

kerala

ETV Bharat / bharat

ഹൽവ ചടങ്ങോടെ ഈ വർഷത്തെ കേന്ദ്ര ബജറ്റ്‌ നടപടികൾ ആരംഭിച്ചു

പുതിയ ബജറ്റിന്‍റെ രേഖകൾ അച്ചടിക്കുന്നതിന്‍റെ തുടക്കമായാണ് ഹൽവ ചടങ്ങ് നടത്തുന്നത്.

By

Published : Jan 20, 2020, 2:28 PM IST

Nirmala Sitharaman  കേന്ദ്ര ബജറ്റ്‌  നിർമല സീതാരാമൻ  Union Budget  ഹൽവ ചടങ്ങ്‌  halwa ceremony
ഹൽവ ചടങ്ങോടെ ഈ വർഷത്തെ കേന്ദ്ര ബജറ്റ്‌ നടപടികൾ ആരംഭിച്ചു

ന്യൂഡൽഹി: ഹൽവ ചടങ്ങോടെ ഈ വർഷത്തെ കേന്ദ്ര ബജറ്റ്‌ നടപടികൾക്ക് തുടക്കം കുറിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഹൽവ ചടങ്ങിന് നേതൃത്വം നൽകിയത്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും. ബജറ്റിനുള്ള രേഖകൾ അച്ചടിക്കുന്നതിന്‍റെ തുടക്കമായാണ് ഹൽവ ചടങ്ങ് നടത്തുന്നത്. സാമ്പത്തിക വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്‌ന്ന നിലയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ ബജറ്റവതരണം നടക്കാൻ പോകുന്നത്.

ഉപഭോഗം, നിക്ഷേപം, ധനക്കമ്മി, നികുതി വരുമാനം, ഓഹരി വിറ്റഴിക്കൽ തുടങ്ങിയവയിലെ പ്രതികൂലമായ മാറ്റം നിലവിലെ സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ചിൽ ജിഡിപി വളർച്ച അഞ്ച് ശതമാനമാകുമെന്ന് പ്രതീക്ഷിക്കാം.

നിലവിലെ സാഹചര്യത്തിൽ തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുക, ഉപഭോഗവും ഡിമാന്‍റും കൂട്ടുക എന്നതാവും 2020-21ലെ ബജറ്റിന്‍റെ ലക്ഷ്യം. ഉപഭോഗം കൂട്ടുന്നതിന് വ്യക്‌തിഗത നികുതി കുറയ്‌ക്കുമെന്നും പ്രതീക്ഷിക്കാം.

ഹൽവ ചടങ്ങിനെക്കുറിച്ച്

ബജറ്റ് അവതരണത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ധനമന്ത്രാലയം ഹൽവ ചടങ്ങ് നടത്തുന്നത്. ധനമന്ത്രിക്കുൾപ്പെടെ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ മന്ത്രിമാർക്കും ഹൽവ വിളമ്പും. ചടങ്ങ്‌ അവസാനിച്ചതിന് ശേഷം ബജറ്റ് തയ്യാറാക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ പത്ത്‌ ദിവസത്തേക്ക് നേർത്ത് ബ്ലോക്ക്‌ ബേസ്‌മെന്‍റിലേക്ക് മാറ്റും. ബജറ്റവതരണത്തിന് ശേഷമാണ് ഇവരെ പുറത്തിറക്കുന്നത്. ബജറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ചേരാതിരിക്കാനാണിത്. ബജറ്റ് തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഓരോ ഉദ്യോഗസ്ഥരുടെയും പ്രയത്‌നം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന വേദി കൂടിയാണ്‌ ഹൽവ ചടങ്ങ്.

ABOUT THE AUTHOR

...view details