കേരളം

kerala

ETV Bharat / bharat

കാമധേനു ആയേ‍ാഗ് പദ്ധതി; ഗോസംരക്ഷണത്തിന് പ്രത്യേക കേന്ദ്രങ്ങള്‍ വരും - കാമധേനു ആയേ‍ാഗ് പദ്ധതി

നാടൻ പശുവിനെ സംരക്ഷിക്കുന്ന വ്യക്‌തികൾക്കു 10,000 രൂപവരെ സഹായം നൽകാനുള്ള സംവിധാനവും പദ്ധതിയിലുണ്ടെന്നാണു സൂചന.

ഫയല്‍ ചിത്രം

By

Published : Feb 1, 2019, 2:16 PM IST

രോഗം ബാധിക്കുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പശുക്കൾക്കായി സംരക്ഷണകേന്ദ്രങ്ങൾ കൊണ്ടുവരാന്‍ തീരുമാനം. ഇന്നത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച രാഷ്ട്രീയ കാമധേനു ആയേ‍ാഗ് പദ്ധതി പ്രകാരമാണ് പുതിയ സംവിധാനം. ദക്ഷിൺ ഭാരത ഗോശാല എന്ന പേരിൽ ഒരു ജില്ലയിൽ കുറഞ്ഞതു മൂന്നുകേന്ദ്രങ്ങള്‍ എന്നതാണ് ലക്ഷ്യം. ശാസ്‌ത്ര-സാമൂഹിക-സാമ്പത്തിക മേഖലയിലെ വിദഗ്‌ധർ, പ്രമുഖ സ്‌ഥാപനങ്ങൾ, വിവിധ സർക്കാർ ഏജൻസികൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പദ്ധതി നടത്തിപ്പിനായി സംസ്ഥാന തലത്തിൽ നേരത്തെ തന്നെ സമിതികൾ രൂപീകരിച്ചു.

ഗോവധ നിരോധനം ഉത്തരേന്ത്യയിൽ വലിയ എതിർപ്പില്ലാതെ നടപ്പിലാക്കുന്നുണ്ടെങ്കിലും ദക്ഷിണമേഖലയിലെ സാഹചര്യം അനുകൂലമല്ല. വരുമാനമുള്ള ക്ഷേത്രങ്ങൾ, ഇതര മതങ്ങളുടെ ദേവാലയങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കു സമീപം ഗോശാലകൾ ആരംഭിക്കാൻ സഹായം ലഭ്യമാക്കും. ഗോശാലയുടെ സാമ്പത്തിക ചിലവും മറ്റുസഹായങ്ങളും കേന്ദ്രസർക്കാരിനു കീഴിലുള്ള ജൈവവൈവിധ്യ ബോർഡ്, കന്നുകാലി വികസന ബോർഡ്, ജന്തുപ്രാണിദ്രോഹ നിവാരണസമിതി ( എസ്‌പിസിഎ) എന്നിവ മുഖേന ഗ്രാന്‍റായി നൽകുമെന്നാണ് സൂചന.

കറവ വറ്റിയതും പ്രായവും മറ്റു പ്രശ്‌നങ്ങളുമുള്ള പശുക്കളെ അറവിനു നൽകാതെ സംരക്ഷണകേന്ദ്രങ്ങളിൽ എത്തിക്കാം. അവയുടെ പരിചരണത്തിനും ചികിത്സക്കും ഇവിടെ സംവിധാനമുണ്ടാകും. പശുക്കളെ വളർത്താൻ ബുദ്ധിമുട്ടുന്നവർക്കു അവയെ ഗോശാലയിലേക്കു കൈമാറി പിന്നീട് തിരിച്ചുകെ‍ാണ്ടുപേ‍ാകാവുന്ന രീതിയും ആവിഷ്കരിക്കും.

ABOUT THE AUTHOR

...view details