ന്യൂഡൽഹി:ഏകീകൃത സിവില്‍ കോഡ് വീണ്ടും ചര്‍ച്ചയാക്കി സുപ്രീംകോടതി. ഏകീകൃത സിവില്‍ കോഡ് എന്തുകൊണ്ടാണ് ഇതുവരെയും നടപ്പാക്കത്തതെന്ന് സുപ്രീംകോടതി ചോദിച്ചു. കോടതി നിരന്തരം നിര്‍ദേശിച്ചിട്ടും ഇതിനായി ഒരുശ്രമവും ഉണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഗോവയിലെ ഒരു സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. പൗരന്മാര്‍ക്ക് ഏക വ്യക്തിനിയമം കൊണ്ടുവരുന്ന കാര്യത്തില്‍ ഗോവമാത്രമാണ് തിളങ്ങുന്ന ഉദാഹരണമെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 44ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് എന്തുകൊണ്ട് ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നില്ലെന്ന് സുപ്രിംകോടതി - Uniform Civil Code
ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്‍റേതാണ് ചോദ്യം

ഹിന്ദു പിന്തുടർച്ച അവകാശവുമായി ബന്ധപ്പെട്ട് നൽകിയ സിവിൽ കേസിനാണ് ഇത്തരത്തിലൊരു പരാമർശം സുപ്രിംകോടതി നടത്തിയത്. 1956ലെ പിന്തുടർച്ച അവകാശം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ പോലും രാജ്യത്തിനകത്ത് ഒരു ഏകീകൃത സിവിൽകോഡ് കൊണ്ടു വരാൻ കഴിയാത്തത് ആശ്ചര്യപരമായ കാര്യമാണെന്നും കോടതി വ്യക്തമാക്കി.
വിവിധ ഘട്ടങ്ങളിലായി എല്ലാ നിയമങ്ങളും എല്ലാവർക്കും ഒരുപോലെ എന്നതിലേക്ക് കാര്യങ്ങളെ കൊണ്ടുവരാനുള്ള ശ്രമമാണ് സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം, കേന്ദ്ര സർക്കാരിനേയോ മറ്റ് ഏതെങ്കിലും സർക്കാരുകൾക്കോ നോട്ടീസ് നൽകുന്ന നടപടികളിലേക്കൊന്നും കോടതി കടന്നില്ല. ഷാബാനു കേസും(1985) സരള മുദ്ഗല്‍ കേസും(1995) വിധി ന്യായത്തില്‍ സുപ്രിം കോടതി പരാമര്‍ശിച്ചു. 60 വയസുകാരിയായ വിധവ ഷാബാനുവിന് ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട ഷാബാനു കേസിലും ദ്വിഭാര്യാത്വവുമായി ബന്ധപ്പെട്ട സരള മുദ്ഗല്‍ കേസിലും ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.