ശ്രീനഗർ: വ്യാഴാഴ്‌ച രാത്രി ജമ്മു കശ്മീരിലെ ശ്രീനഗറിലെ മാൽബാഗ് പ്രദേശത്ത് സുരക്ഷസേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപെട്ടു. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) 118 ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിൾ കുൽദീപ് കുമാർ ഒറാനാണ് കൊല്ലപ്പെട്ടത്. ജാർഖണ്ഡിലെ ഷാഹെബെഞ്ച് സ്വദേശിയാണ്.
ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു - ശ്രീനഗർ:
ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപെട്ടു
ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു
മൂന്ന് തീവ്രവാദികൾ മാൽബാഗ് പ്രദേശത്ത് ഒളിച്ചിരിക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് നാലാമത്തെ ആക്രമണമാണ്.