ജമ്മുവിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ചു - ജമ്മുകാശ്മീർ
ജമ്മുകശ്മീരിലെ സോപോറിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല
![ജമ്മുവിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ചു](https://etvbharatimages.akamaized.net/etvbharat/images/768-512-3053588-thumbnail-3x2-encounter.jpg)
സൈന്യം
ശ്രീനഗർ : ജമ്മുകശ്മീരിലെ സോപോറിൽ വെള്ളിയാഴ്ച്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. പട്രോളിങിനിടെ സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരനെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. സൈന്യ പ്രദേശത്ത് കൂടുതൽ പരിശോധന നടത്തിവരികയാണ്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.