ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനവേദി ഒരുക്കുകയാണ് മൈക്രോസോഫ്റ്റ്. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടുമായി (യുണിസെഫ്) കൈകോർത്ത് 'ലേണിങ്ങ് പാസ്‌പോർട്ട്' എന്ന പേരിൽ ഒരു ആഗോള പഠന വേദിയാണ് മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ 18 മാസങ്ങളായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ലേണിങ്ങ് പാസ്‌പോർട്ട് ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം. കുട്ടികളും യുവാക്കളുമുൾപ്പടെ 1.57 ബില്യൺ വിദ്യാർഥികൾക്ക് അവരുടെ പഠനം തുടരാന്‍ ഈ പദ്ധതി വളരെയധികം പ്രയോജനപ്പെടുമെന്നാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പറയുന്നത്. കോസോവോ, ടിമോർ- ലെസ്റ്റെ, ഉക്രെയ്ൻ എന്നിവിടങ്ങളിലാണ് ലേണിങ്ങ് പാസ്‌പോർട്ട് ആദ്യം നടപ്പാക്കുന്നത്.
ലോക്ക് ഡൗണിൽ ആഗോള പഠനവേദി ഒരുക്കി യുണിസെഫും മൈക്രോസോഫ്റ്റും - dsathya nadella
കുട്ടികളും യുവാക്കളുമുൾപ്പടെ 1.57 ബില്യൺ വിദ്യാർഥികൾക്ക് 'ലേണിങ്ങ് പാസ്‌പോർട്ട്' വഴി പഠനം തുടരാം. ഇതിനായി യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടുമായി (യുണിസെഫ്) കൈകോർക്കുകയാണ് മൈക്രോസോഫ്റ്റ്.
സ്‌കൂൾ കുട്ടികൾക്ക് ഓൺലൈൻ പുസ്‌തകങ്ങൾ, വീഡിയോകൾ എന്നിവയും പഠന വൈകല്യമുള്ള കുട്ടികളുടെ രക്ഷകർത്താക്കൾക്ക് പ്രത്യേക പരിശീലനവും ഇത് വഴി ലഭ്യമാകും. 190 രാജ്യങ്ങളിലായി 1.57 ബില്യൺ വിദ്യാർഥികളാണ് ലോക്ക് ഡൗൺ മൂലം പഠനം പൂർത്തിയാക്കാതെ വീട്ടിലിരിക്കുന്നത്. അതിർത്തി വേർതിരിവുകളില്ലാതെ കൊവിഡ് വ്യാപിക്കുന്നത് പോലെ ഈ സംരംഭവും അതിരുകൾ ഭേദിച്ച് ആഗോളതലത്തിൽ അറിവുകൾ പങ്കുവെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സർക്കാരും സ്വകാര്യ മേഖലയും കൂട്ടായ പ്രവർത്തനം നടത്തണമെന്നും ലേണിങ്ങ് പാസ്‌പോർട്ടിലൂടെ വീടുകളെ ക്ലാസ് മുറികളാക്കാമെന്നും സത്യ നദെല്ല കൂട്ടിച്ചേർത്തു.