ജയ്‌പൂര്‍:അതിഥി തൊഴിലാളികൾക്കായി ബസുകൾ അനുവദിക്കാത്ത ഉത്തർപ്രദേശ് സർക്കാരിന്‍റെ പ്രവര്‍ത്തി നിർഭാഗ്യകരമാണെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്.
ബസുകൾ കടത്തി വിടാത്ത ഉത്തർപ്രദേശ് സർക്കാരിന്‍റെ പ്രവര്‍ത്തി നിർഭാഗ്യകരമെന്ന് സച്ചിൻ പൈലറ്റ് - Yogi Adityanath government
യോഗി ആദിത്യനാഥ് സർക്കാർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു

കോൺഗ്രസ് ആളുകൾക്ക് ഭക്ഷണവും ബസും ഒരുക്കുന്നുണ്ടെങ്കിൽ, ഓരോ സർക്കാരും അതിനെ സ്വാഗതം ചെയ്യണം. ബസുകൾക്ക് അതിർത്തി കടക്കാൻ അനുമതി നൽകാതിരിക്കുക, നേതാക്കളെ അറസ്റ്റ് ചെയ്യുക, നിസ്സാര രാഷ്ട്രീയം കളിക്കുക എന്നിവ ന്യായമാണോ? ഉത്തർപ്രദേശ് സർക്കാർ ബസുകൾ അനുവദിക്കാത്തത് നിർഭാഗ്യകരമാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
തൊഴിലാളികളെ കടത്തിവിടാൻ കോൺഗ്രസ് ക്രമീകരിച്ച ബസുകൾ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്ത യുപി സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി ആഞ്ഞടിച്ചിരുന്നു. യോഗി ആദിത്യനാഥ് സർക്കാർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് 20 ന് വൈകുന്നേരം നാല് മണി വരെ പാർട്ടി അംഗങ്ങളും ബസ്സുകളും ഉത്തർപ്രദേശ് അതിർത്തിയിൽ തുടരുമെന്ന് കോൺഗ്രസ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.