ലഖ്‌നൗ (യുപി):ലോക്ക് ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് നാട്ടിൽ എത്തിക്കാൻ പണം ആവശ്യപ്പെടുന്ന കേന്ദ്രത്തിന്‍റെയും സംസ്ഥാന സർക്കാരുകളുടെയും നടപടി നിർഭാഗ്യകരമാണെന്ന് ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി. ട്രെയിനുകളിലും ബസുകളിലും നാട്ടിലേക്ക് അയക്കുമ്പോൾ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരക്ക് ഈടാക്കുന്നത് നിർഭാഗ്യകരമാണെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു.
ലോക്ക് ഡൗണില്‍ കുടുങ്ങിയ തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് തുക ഈടാക്കുന്നതിനെതിരെ മായാവതി - migrant labourers
കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ട്രെയിൻ ടിക്കറ്റിന്‍റെ നിരക്ക് ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു
ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി
കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ട്രെയിൻ ടിക്കറ്റിന്‍റെ നിരക്ക് ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇത്തരക്കാരുടെ ടിക്കറ്റിനുള്ള പണം നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തപ്പോൾ, യാത്രാ ചെലവിന്‍റെ 85 ശതമാനം വഹിച്ച് റെയിൽവേ സബ്‌സിഡി ടിക്കറ്റുകൾ നൽകുന്നുണ്ടെന്ന് ബിജെപി പറഞ്ഞു. കുടിയേറ്റക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് നിര്‍ത്താന്‍ സർക്കാരുകൾ മടികാണിക്കുകയാണെങ്കിൽ ബിഎസ്‌പി സഹായിക്കുമെന്നും മായാവതി പറഞ്ഞു.