പൂഞ്ച് നിയന്ത്രണ രേഖയില്‍ കണ്ടെത്തിയ മോർട്ടാർ ഷെൽ നിര്‍വീര്യമാക്കി - mortar shell
അടുത്തിടെ പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലെ പൊട്ടിത്തെറിക്കാത്ത ഷെല്ല് കൃഷ്ണ ഘാട്ടി സെക്ടറിലെ ഘാനി പ്രദേശവാസികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു
പൂഞ്ചിലെ നിയന്ത്രണ രേഖയിലെ പൊട്ടിത്തെറിക്കാത്ത മോർട്ടാർ ഷെൽ നശിപ്പിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയില്‍ കണ്ടെത്തിയ മോർട്ടാർ ഷെൽ കരസേന വിദഗ്ധർ നശിപ്പിച്ചു. അടുത്തിടെ പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലെ പൊട്ടിത്തെറിക്കാത്ത ഈ ഷെല്ല് കൃഷ്ണ ഘാട്ടി സെക്ടറിലെ ഘാനി പ്രദേശവാസികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സൈനിക വിദഗ്ധർ സംഭവസ്ഥലത്തെത്തി മോർട്ടാർ ഷെൽ സുരക്ഷിതമായി നിര്‍വീര്യമാക്കി.