അഗര്‍ത്തല: സിപഹിജാല ജില്ലയിലെ ബിഷാൽഗഡ് സെൻട്രൽ ജയിലിൽ 32കാരനായ വിചാരണ തടവുകാരന്‍ ആത്മഹത്യചെയ്തു. സഞ്ജിബ് സർക്കാരാണ് മരിച്ചത്. ജയിലിലെ വെറ്റിലേറ്ററില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുബ്രത ചക്രബർത്തിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അഗർത്തല സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബിഷാൽഗഡ് സെൻട്രൽ ജയിലിൽ വിചാരണ തടവുകാരന്‍ തൂങ്ങിമരിച്ചു - സിപഹിജാല
ജയിലിൽ തടവുകാരന്‍റെ അസ്വാഭാവിക മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ സിപിഎം ആവശ്യപ്പെട്ടു. ജയിലില്‍ പ്രതി ഒറ്റക്കായിരുന്നില്ല. സഹതടവുകാര്‍ ഉണ്ടായിട്ടും ഇയാള്‍ എങ്ങനെ തൂങ്ങിമരിച്ചെന്നും സിപിഎം ഇറക്കിയ പത്രക്കുറിപ്പില്‍ ചോദിക്കുന്നു
കൊലപാതക കേസില്‍ വിചാരണ നേരിടുകയായിരുന്നു ഇയാള്‍. വെസ്റ്റ് ത്രിപുര ജില്ലയിലെ ഗൊറാങ്‌ടില്ല ഗ്രാമത്തിൽ താമസിക്കുന്ന സർക്കാറിനെ 2019 ഓഗസ്റ്റ് 26 നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അതേസമയം ജയിലിൽ തടവുകാരന്‍റെ അസ്വാഭാവിക മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ സിപിഎം ആവശ്യപ്പെട്ടു. ജയിലില്‍ പ്രതി ഒറ്റക്കായിരുന്നില്ല. സഹതടവുകാര്‍ ഉണ്ടായിട്ടും ഇയാള്‍ എങ്ങനെ തൂങ്ങിമരിച്ചെന്നും സിപിഎം ഇറക്കിയ പത്രക്കുറിപ്പില്‍ ചോദിക്കുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും സിപിഎം ആവശ്യപ്പെട്ടു.