ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് സാം പിത്രോദ - പിത്രോദോയുടെ
സിഖ് വിരുദ്ധ പ്രസ്താവനയിലാണ് സാം പിത്രോദയുടെ ഖേദ പ്രകടനം. പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് സാം പിത്രോദയെ തള്ളി രംഗത്ത് എത്തിയിരുന്നു
ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ ഓവർസീസ്‍ കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ സാം പിത്രോദ. തന്‍റെ വാക്കുകൾ തെറ്റായി വാഖ്യാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായം തെറ്റായി അവതരിപ്പിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു സാം പിത്രോദ പറഞ്ഞു. വ്യക്തികളുടെ അഭിപ്രായങ്ങൾ കോൺഗ്രസിന്‍റെ നിലപാടുകളല്ലെന്ന് പറഞ്ഞ് സാം പിത്രോദയുടെ അഭിപ്രായത്തെ കോൺഗ്രസ് തള്ളിയിരുന്നു. ഡൽഹി ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിത്രോദയുടെ വാക്കുകൾ വിവാദത്തിലായത്.