ഹൈദരാബാദ് വിമാനത്താവളത്തില്‍ 1.5 കിലോ സ്വർണം അടങ്ങിയ ബാഗ് കണ്ടെടുത്തു - CCTV
സിഐഎസ്എഫ് ഉദ്യോഗസ്ഥർ സിസിടിവിയിലൂടെ അജ്ഞാത ബാഗ് ശ്രദ്ധിക്കുകയും ബോംബ് സ്ക്വാഡിനെ അറിയിക്കുകയും ആയിരുന്നു.
ഹൈദരാബാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 1.5 കിലോ സ്വർണ്ണമടങ്ങിയ ബാഗ് കണ്ടെടുത്തു
ഹൈദരാബാദ്: മോട്ടറിന്‍റെ വിവിധ ഭാഗങ്ങളില്‍ 1.5 കിലോ സ്വര്‍ണം ഒളിപ്പിച്ച ബാഗ് ഹൈദരാബാദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സുരക്ഷാ അധികതര്‍ കണ്ടെടുത്തു. ഞായറാഴ്ച സിഐഎസ്എഫ് ഉദ്യോഗസ്ഥർ സിസിടിവിയിലൂടെ അജ്ഞാത ബാഗ് ശ്രദ്ധിക്കുകയും ബോംബ് സ്ക്വാഡിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോട്ടറിന്‍റെ ഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. സ്വര്‍ണം കസ്റ്റംസ് അധികൃതർക്ക് സംഘം കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.