ലഖ്‌നൗ: സമൂഹ മാധ്യമമായ ടിക്-ടോക്കിൽ ലൈക്കുകൾ ലഭിക്കാത്തതിന്‍റെ പേരിൽ 18കാരൻ ആത്മഹത്യ ചെയ്‌തു. നോയിഡയിലെ സലർപൂർ പ്രദേശത്താണ് സംഭവം. റൂമിലെ ഫാനിൽ യുവാവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നും തുടർച്ചയായി വീഡിയോ ചെയ്‌തിരുന്നുവെങ്കിലും ലൈക്ക് ലഭിക്കാത്തതിനാൽ യുവാവ് മാനസിക സമ്മർദത്തിൽ ആയിരുന്നുവെന്നും നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ രൺവിജയ് സിങ് പറഞ്ഞു.
ടിക്-ടോക്കിൽ ലൈക്ക് കിട്ടാത്തതിനാൽ യുവാവ് ആത്മഹത്യ ചെയ്‌തു - മാനസിക സമ്മർദം
ടിക്-ടോക്കിൽ ലൈക്ക് ലഭിക്കാത്തതിനാൽ യുവാവ് മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.
ടിക്-ടോക്കിൽ ലൈക്ക് കിട്ടാത്തതിനാൽ യുവാവ് ആത്മഹത്യ ചെയ്‌തു
ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും കേസ് അന്വേഷണം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.