കേരളം

kerala

ETV Bharat / bharat

വനിതാ സംവരണം നടപ്പാക്കുന്നതിൽ ഒഡീഷ സർക്കാരിനെ അഭിനന്ദിച്ച് യു.എൻ വനിതാ സംഘടന - മുഖ്യമന്ത്രി നവീൻ പട്നായിക്കിന് യു എൻ വുമൺ സംഘടന അയച്ച കത്ത്

ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്ത്രീ സംവരണം നടപ്പാക്കുന്നതിൽ മുന്നിട്ടിറങ്ങിയിരുന്നു. മഹിളാ കോൺഗ്രസ് പ്രസിഡന്‍റ് സുശ്താദേവ് വനിതാ സംവരണബില്ലിനെ കുറിച്ച് കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിരുന്നു.

നവീൻ പട്നായിക്

By

Published : Feb 25, 2019, 11:39 AM IST

ഒഡീഷ സർക്കാരിന്‍റെ വനിതാ സംവരണ ബില്ലിനെ അഭിനന്ദിച്ച് ദ യുണൈറ്റഡ് നേഷൻ ഫോർ ജെൻഡർ ഇക്വാലിറ്റി അൻഡ് എംപവർമെന്‍റ്ഓഫ് വുമൺ (യു എൻ വുമൺ). നവീൻ പട്നായിക്കിന്‍റെ നേതൃത്തത്തിലാണ് ബില്ല് നടപ്പാക്കുന്നത്.

മുഖ്യമന്ത്രി നവീൻ പട്നായിക്കിന് യു എൻ വുമൺ സംഘടന അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യു എൻ വുമണിനെയും പഞ്ചായത്തിരാജിനെയും സമന്വയിപ്പിക്കുന്ന പദ്ധതിക്ക് ഒഡിഷ സർക്കാർ പിന്തുണപ്രഖ്യാപിച്ചതിൽ നന്ദി അറിയിക്കുകയാണെന്ന് കത്തിൽ പറയുന്നു.

മുഖ്യമന്ത്രി നവീൻ പട്നായിക്കിന് യു എൻ വുമൺ സംഘടന അയച്ച കത്ത്

2018 നവംബർ ഒമ്പതിന് മുഖ്യമന്ത്രി നവീൻ പട്നായിക് പാസാക്കിയ ബില്ലിൽ പാർലമെന്‍റിലുംസംസ്ഥാന അസംബ്ലികളിലും 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. 108-ാം ഭേദഗതി ബിൽ 2010ൽ രാജ്യസഭ അംഗീകരിച്ചിരുന്നു. എന്നാൽ 2014-ൽ 15-ാം ലോക്സഭ പിരിച്ചുവിട്ടതോടെ ഈ ബില്ലിൽ കാലതാമസം നേരിടുകയായിരുന്നു.

ABOUT THE AUTHOR

...view details