കേരളം

kerala

ETV Bharat / bharat

ആഗോള ഭക്ഷ്യ അടിയന്തരാവസ്ഥ; മുന്നറിയിപ്പ് നൽകി ഐക്യരാഷ്ടരസഭ - ആഗോള ഭക്ഷ്യ അടിയന്തരാവസ്ഥ

820 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലാണെന്നും അഞ്ച് വയസ്സിന് താഴെയുള്ള 144 ദശലക്ഷം കുട്ടികൾ പോഷകാഹാര കുറവ് അനുഭവിക്കുന്നുണ്ടെന്നും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്.

ആഗോള ഭക്ഷ്യ അടിയന്തരാവസ്ഥയ്ക്കെതിരെ യുഎൻ മുന്നറിയിപ്പ് നൽകി  'global food emergency'  ആഗോള ഭക്ഷ്യ അടിയന്തരാവസ്ഥ  ഐക്യരാഷ്ടരസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്
അന്‍റോണിയോ ഗുട്ടെറസ്

By

Published : Jun 10, 2020, 11:07 AM IST

Updated : Jun 10, 2020, 11:21 AM IST

ന്യൂയോർക്ക്: ആഗോള ഭക്ഷ്യ അടിയന്തരാവസ്ഥ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ. ആഗോളതലത്തിൽ 820 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലാണെന്നും അഞ്ച് വയസ്സിന് താഴെയുള്ള 144 ദശലക്ഷം കുട്ടികൾ പോഷകാഹാര കുറവ് അനുഭവിക്കുന്നുണ്ടെന്നും ഐക്യരാഷ്ടരസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ലോകത്തെ 7.8 ബില്യൺ ജനങ്ങൾക്ക് ആവശ്യത്തിലധികം ഭക്ഷണമുണ്ട്. പക്ഷേ നമ്മുടെ ഭക്ഷ്യ സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് 49 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുണ്ടെന്നും യുഎൻ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി. പോഷകാഹാര സേവനങ്ങൾ അത്യാവശ്യമായി കാര്യക്ഷമമാക്കണമെന്നും ഭക്ഷ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു.

സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണസാധനങ്ങൾ പ്രത്യേകിച്ച് കൊച്ചുകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, പ്രായമായവർ, അപകടസാധ്യതയുള്ള മറ്റ് ഗ്രൂപ്പുകൾ എന്നിവർക്ക് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Jun 10, 2020, 11:21 AM IST

ABOUT THE AUTHOR

...view details