ഡെറാഡുൺ: ഉത്തരാഖണ്ഡിലെ ഇന്തോ-ചൈന അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഘട്ടിയബാഗർ-ലിപുലെഖ് മോട്ടോർ റോഡ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. 75.54 കിലോമീറ്റർ റോഡ് തുറന്നതിന്‍റെ ഭാഗമായി പിത്തോറഗഡിൽ നിന്ന് ഗുഞ്ചിയിലേക്കുള്ള ഒൻപത് വാഹനങ്ങളുടെ കാരവാൻ രാജ്‌നാഥ് സിംഗ് വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. കാരവാനിൽ നാല് ചെറിയ വാഹനങ്ങളും ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍റെ ചില ലോഡ് വാഹനങ്ങളും ഉൾപ്പെടുന്നു.
ഇന്തോ-ചൈന അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളെ ബന്ധിപ്പിക്കുന്ന റോഡ് ഉദ്ഘാടനം ചെയ്തു
75.54 കിലോമീറ്റർ റോഡ് തുറന്നതിന്‍റെ ഭാഗമായി പിത്തോറഗഡിൽ നിന്ന് ഗുഞ്ചിയിലേക്കുള്ള ഒൻപത് വാഹനങ്ങളുടെ കാരവാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു
രാജ്‌നാഥ് സിങ്ങ്
2020 ഏപ്രിലിൽ റോഡ് നിര്‍മാണം പൂർത്തീകരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. റോഡിന്‍റെ നിര്‍മാണം 2008 ൽ ആരംഭിക്കുകയും 2013 ൽ പൂർത്തീകരിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു, എന്നാൽ ഭൂപ്രദേശത്തിന്‍റെ ഘടന കാരണം ഇത് വൈകുകയായിരുന്നു.