ആന്ധ്രാപ്രദേശില്‍ ജനിതകമാറ്റം വന്ന കൊവിഡ് കേസ് സ്ഥിരീകരിച്ചു
ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയില്‍ യുകെയില്‍ നിന്നെത്തിയ ഒരു സ്ത്രീക്ക് ജനിതകമാറ്റം വന്ന കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു
അമരാവതി: ആന്ധ്രാപ്രദേശിൽ ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. രാജമുണ്ട്രിയിലെ ഒരു സ്ത്രീയിലാണ് ജനിതകമാറ്റം വന്ന വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹെല്‍ത്ത് കമ്മിഷണർ കറ്റാമനേനി ഭാസ്‌കർ അറിയിച്ചു. സിസിഎംബി, എൻഐവി റിപ്പോർട്ടുകളിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ സ്ത്രീയില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ഇവരുടെ മകന്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ഫലം നെഗറ്റീവാണ്. ആളുകള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ഹെല്‍ത്ത് കമ്മിഷണര്‍ അറിയിച്ചു.