ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി - റിപ്പബ്ലിക്ക്
റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായിരുന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
ന്യൂഡൽഹി: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺന്‍റെ ഇന്ത്യ സന്ദർശനം റദ്ദാക്കി. റിപ്പബ്ലിക് ദിന പരിപാടിയില്‍ മുഖ്യാതിഥിയായിട്ടാണ് ബോറിസിനെ ഇന്ത്യ ക്ഷണിച്ചിരുന്നത്. ബ്രിട്ടണില്‍ ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം റദ്ദാക്കിയത്. വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാല്‍ വിദേശ കാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.