ലണ്ടന്‍: 70-ാമത് പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശംസകൾ നേർന്നു. ഉടൻ തന്നെ നേരില്‍ കാണാമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് ബോറിസ് ആശംസ അറിയിച്ചത്.
നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബോറിസ് ജോൺസൺ - നരേന്ദ്ര മോദി
70-ാമത് പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശംസകൾ നേർന്നു. ഉടൻ തന്നെ നേരില്‍ കാണാമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് ബോറിസ് ആശംസ അറിയിച്ചത്
നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനത്തിൽ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നും നിരവധി പേരാണ് ആശംസകൾ നേർന്നത്. രാഷ്ട്രീയ പാര്‍ട്ടി ഭേദമന്യേ നേതാക്കളും പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തവരിൽ പ്രസിഡന്‍റ് രാം നാഥ് കോവിന്ദും ഉൾപ്പെടുന്നു. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമര്‍ പുടിൻ, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി, ഫിന്‍ലന്‍റ് പ്രധാനമന്ത്രി സന്ന മരിൻ എന്നിവരാണ് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച വിദേശ നേതാക്കൾ.