കേരളം

kerala

ETV Bharat / bharat

ജാലിയന്‍ വാലാബാഗ്; ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍

1919 ഏപ്രില്‍ 13ന് പഞ്ചാബിലെ ജാലിയന്‍ വാലാബാഗില്‍ നടന്ന കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടത് 379 പേര്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസാ മേയ്

By

Published : Apr 10, 2019, 8:36 PM IST

Updated : Apr 10, 2019, 9:44 PM IST

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഖേദം പ്രകടിപ്പിച്ചത്. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവമാണ് 1919 ഏപ്രില്‍ 13ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല.
ആ ദുരന്തത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തേരെസ മെയ് പറഞ്ഞത്. എന്നാല്‍ ഖേദമല്ല, മാപ്പ് പറയുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബി ശബ്ദമുയര്‍ത്തി. 2013ല്‍ ഇന്ത്യ സന്ദര്‍ശിച്ച മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കൂട്ടക്കൊലയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചിരുന്നു.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു
ബ്രീട്ടീഷിന്ത്യയിലെ കരിനിയമത്തിനെതിരെ നിരായുധരായി പ്രതിഷേധിക്കാന്‍ പഞ്ചാബിലെ ജാലിയന്‍ വാലാബാഗ് മൈതാനത്ത് ഒരുമിച്ച് കൂടിയ ഇന്ത്യക്കാര്‍ക്ക് നേരെ അന്നത്തെ സൈനിക തലവന്‍ ജനറല്‍ ഡയര്‍ തുരെ തുരെ വെടിവെക്കുകയായിരുന്നു. മൈതാനത്തിന്‍റെ വാതിലുകള്‍ അടച്ച ശേഷമായിരുന്നു കൂട്ടക്കുരുതി. ബ്രിട്ടന്‍റെ കണക്ക് പ്രകാരം അന്ന് കൊല്ലപ്പെട്ടത് 379 ഇന്ത്യക്കാര്‍. യഥാര്‍ഥ കണക്ക് അതിനെക്കാള്‍ ഉയര്‍ന്നതാണ്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. കൂട്ടക്കുരുതിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് പിന്നീട് ഉയര്‍ന്നത്.
Last Updated : Apr 10, 2019, 9:44 PM IST

ABOUT THE AUTHOR

...view details