മുംബൈ: മഹാരാഷ്ട്രയിൽ എൻആർസി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ദവ് താക്കറെ. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിൽ യോജിക്കുന്നുണ്ടെന്നും അഭിപ്രായം. എൻആസി മുസ്ലീങ്ങൾക്ക് മാത്രമല്ല ഹിന്ദുക്കൾക്കും അസൗകര്യമാണെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ സാമ്നക്ക് നൽകിയ അഭിമുഖത്തിലാണ് ഉദ്ദവിന്റെ അഭിപ്രായ പ്രകടനം.
മഹാരാഷ്ട്രയിൽ എൻആർസി നടപ്പാക്കില്ലെന്ന് ഉദ്ദവ് താക്കറെ - ഉദ്ദവ് താക്കറെ
എന്നാൽ പൗരത്വ ഭേദഗതി നിയമത്തിൽ യോജിക്കുന്നുണ്ടെന്നും അഭിപ്രായം.
മഹാരാഷ്ട്രയിൽ എൻആർസി നടപ്പാക്കില്ലെന്ന് ഉദ്ദവ് താക്കറെ
പൗരത്വ ഭേദഗതി നിയമം ആരെയും രാജ്യത്തിന് പുറത്തേക്ക് തള്ളിവിടുന്ന നിയമമല്ല. എന്നാൽ ദേശീയ പൗരത്വ രജിസ്റ്ററിലൂടെ പൗരത്വം തെളിയിക്കുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കോൺഗ്രസുമായും എൻസിപിയുമായും സഖ്യം തുടരുന്നതിനിടെയാണ് ഉദ്ദവ് താക്കറയുടെ അഭിപ്രായ പ്രകടനം. പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ രജിസ്റ്ററിലും ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിൽ ലോക്സഭയിൽ അനുകൂലമായാണ് ശിവസേന വോട്ട് ചെയ്തത്.