കേരളം

kerala

ETV Bharat / bharat

ബിജെപിയുമായി സഖ്യം പിരിഞ്ഞത് വേദനിപ്പിക്കുന്ന തീരുമാനമായിരുന്നുവെന്ന് ഉദ്ദവ് താക്കറെ - മഹാരാഷ്ട്ര വാര്‍ത്ത

ഭാവിയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് താന്‍ ഇതുവരെ ചെയ്തതെന്തും തുറന്ന മനസോടെയാണെന്നാണ് മറുപടി നല്‍കിയത്

uddhav thakeray  shiv sena  bjp  maharashtra news  alliance  ഉദ്ദവ് താക്കറെ  ശിവസേന  ബിജെപി  മഹാരാഷ്ട്ര വാര്‍ത്ത  ശിവസേന-ബിജെപി സഖ്യം
ബിജെപിയുമായി സഖ്യം പിരിഞ്ഞത് വേദനിപ്പിക്കുന്ന തീരുമാനമായിരുന്നുവെന്ന് ഉദ്ദവ് താക്കറെ

By

Published : Feb 5, 2020, 3:23 PM IST

മുംബൈ:ശിവസേന ബിജെപിയുമായി പിരിഞ്ഞത് വേദനിപ്പിക്കുന്ന തീരുമാനമാണെന്നും പ്രതിസന്ധി ഘട്ടത്തിലാണ് സഖ്യകക്ഷിയായി നിന്നിടത്തു നിന്നും വിട്ടുമാറിയതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.

ഇത് ഒരു ഗെയിമല്ലെന്നും കഴിഞ്ഞ കഴിഞ്ഞ 25-30 വർഷമായി ഞങ്ങൾ ബിജെപിക്കൊപ്പം ഉണ്ടായിരുന്നുവെന്നും താക്കറെ പറയുന്നു. ഒരു തരത്തിലുള്ള രാഷ്ട്രീയ നിര്‍ബന്ധ ബുദ്ധിയും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നില്ല. നിതിന്‍ ഗഡ്‌കരി, ഗോപിനാഥ് മുണ്ടെ, വാജ്‌പേയി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ഞങ്ങള്‍ക്ക് സുതാര്യമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. പല പ്രതിസന്ധി ഘട്ടങ്ങളിലും ഞങ്ങളുടെ പാര്‍ട്ടി ഒരു പര്‍വതം പോലെയാണ് അവര്‍ക്ക് സഹായകമായി നിന്നിരുന്നത്. ഹിന്ദുത്വത്തിനെതിരെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും അത് ഞങ്ങള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. എന്തുകൊണ്ടാണ് അവര്‍ക്ക് ശിവസേനയുമായി ഐക്യപ്പെടാന്‍ കഴിയാതിരുന്നതെന്നും താക്കറെ ചോദ്യമുന്നയിക്കുന്നു. ശിവസേനയുടെ മുഖപത്രമായ സാംനക്ക് നല്‍കിയ അഭിമുഖത്തിലാണ് താക്കറെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഭാവിയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് താന്‍ ഇതുവരെ ചെയ്തതെന്തും തുറന്ന മനസോടെയാണെന്നാണ് മറുപടി നല്‍കിയത്. സഖ്യത്തിലുണ്ടായിരുന്നതിലൂടെ ഞങ്ങളുടെ 25 വര്‍ഷം പാഴാക്കിയതായി ഒരു പാട് തവണ താന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സഖ്യം മൂലം ശിവസേനക്ക് മാത്രമല്ല ബിജെപിക്കും നഷ്ടമുണ്ടായി.

കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 105 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ പാർട്ടിയായി മാറിയിരുന്നു. 288 അംഗ സംസ്ഥാന നിയമസഭയിൽ ശിവസേനയ്ക്ക് 56 സീറ്റുകളാണ് ലഭിച്ചത്.

ABOUT THE AUTHOR

...view details