ന്യൂഡല്‍ഹി: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും മകനും മഹാരാഷ്‌ട്രാ മന്ത്രിസഭാംഗവുമായ ആദിത്യ താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഉദ്ദവ് താക്കറെ നടത്തിയ ആദ്യ ഡല്‍ഹി സന്ദര്‍ശനത്തിനിടെയായിരുന്നു കൂടിക്കാഴ്‌ച.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഉദ്ദവ് താക്കറെ - കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ബിജെപി നേതാവ് എല്‍.കെ.അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെയും ഉദ്ദവ് താക്കറെ സന്ദര്‍ശിക്കും
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഉദ്ദവ് താക്കറെ
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ബിജെപി നേതാവ് എല്‍.കെ.അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായും ശിവസേനാ അധ്യക്ഷന്‍ കൂടിയായ ഉദ്ദവ് താക്കറെ കൂടിക്കാഴ്‌ച നടത്തും. മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം ബിജെപി-ശിവസേന സഖ്യത്തിന് വിള്ളല്‍ വീഴ്‌ത്തിയിരുന്നു. പിന്നീട് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യത്തിലൂടെയാണ് ഉദ്ദവ് താക്കറെ അധികാരത്തിലെത്തിയത്.