മുംബൈ:മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെ വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്‌ച നടന്നേക്കും. ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. 288 ആംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണ ഉറപ്പാക്കാനായാല്‍ സഖ്യ സര്‍ക്കാരിന് ഭരണത്തില്‍ തുടരാം. 162 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് മഹാസഖ്യത്തിന്‍റെ അവകാശവാദം. തെരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകള്‍ നേടിയപ്പോള്‍ ശിവസേന 56 എണ്ണം സ്വന്തമാക്കിയിരുന്നു. പിന്നിലുള്ള എന്‍സിപി 54 സീറ്റുകളും, കോണ്‍ഗ്രസ് 44 സീറ്റുകളും നേടി.
മഹാരാഷ്‌ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്‌ച
288 ആംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണ ഉറപ്പാക്കാനായാല്‍ സഖ്യ സര്‍ക്കാരിന് ഭരണത്തില്‍ തുടരാം. 162 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ്ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യത്തിന്‍റെ അവകാശവാദം.
ചരിത്രപരമായ ദിവസങ്ങളിലൂടെയാണ് മഹാരാഷ്‌ട്ര രാഷ്‌ട്രീയം കടന്നുപോകുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് ബിജെപിയും ശിവസേനയും പിരിഞ്ഞു. പിന്നീട് എന്‍സിപിക്കും, കോണ്‍ഗ്രസിനും ഒപ്പം കൂടിയ ശിവസേന മഹാ സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ അരംഭിച്ചു. സഖ്യ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി എന്‍സിപി നേതാവ് അജിത് പവാറിനെ ഒപ്പം കൂട്ടി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. എന്നാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ഫഡ്‌നാവിസും, അജിത് പവാറും രാജിവച്ചു.
പിന്നാലെ വ്യാഴാഴ്‌ച വൈകിട്ട് ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് മഹാരാഷ്‌ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി താക്കറെ സത്യപ്രതിജ്ഞ ചെയ്‌തത്. താക്കറേയ്‌ക്കൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, എന്‍സിപിയുടെ ഛഗന്‍ ഭുജ്‌ബല്‍, ജയന്ത് പാട്ടീല്‍ കോണ്‍ഗ്രസിലെ ബാലാസാഹിബ് തൊറാട്ട്, നിതിന്‍ റാവത്ത് എന്നിവരാണ് ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മന്ത്രിസഭയുടെ ഭാഗമായത്