കേരളം

kerala

ETV Bharat / bharat

സ്വര്‍ണക്കടത്ത്; യു.എ.ഇ അന്വേഷണം ആരംഭിച്ചു - യുഎഇ കോൺസുലേറ്റ്

ഇന്ത്യയിലെ അന്വേഷണ ഏജന്‍സിക്ക് എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നതായി ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതികാര്യാലയം

Kerala gold smuggling case  gold smuggling case  UAE Consulate  Thiruvananthapuram  സ്വർണക്കടത്ത് കേസ്  യുഎഇ എംബസി  യുഎഇ കോൺസുലേറ്റ്  തിരുവനന്തപുരം
സ്വർണക്കടത്ത് കേസിൽ യുഎഇ അന്വേഷണത്തിന് ഉത്തരവിട്ടു

By

Published : Jul 8, 2020, 7:28 AM IST

Updated : Jul 8, 2020, 7:46 AM IST

ന്യൂഡൽഹി: തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിന്‍റെ വിലാസത്തിൽ നയതന്ത്ര ബാഗേജായി സ്വർണം അയച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതികാര്യാലയം അറിയിച്ചു. ഗുരുതരമായ കുറ്റകൃത്യം എന്നത് കൂടാതെ ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതികാര്യാലയത്തിന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും ശ്രമിച്ച സംഭവമാണിതെന്നും യു.എ.ഇ എംബസി പറഞ്ഞു.

ഇന്ത്യയിലെ അന്വേഷണ ഏജന്‍സിക്ക് എല്ലാ സഹകരണവും കാര്യാലയം വാഗ്ദാനം ചെയ്തു.“കള്ളക്കടത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി നയതന്ത്രമാർഗങ്ങൾ ദുരുപയോഗിക്കാൻ നടത്തിയ ശ്രമങ്ങളെ ശക്തിയായി അപലപിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളെ തള്ളിക്കളയുന്നു” -കാര്യാലയം ട്വിറ്ററില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.


ആരോപണവിധേയനായിരിക്കുന്ന വ്യക്തിയെ പെരുമാറ്റ ദൂഷ്യത്തിന്‍റെ പേരില്‍ നേരത്തെ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതാണെന്നും നയതന്ത്രകാര്യാലത്തിന്‍റെ വിവിധ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് ആ വ്യക്തി കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നും കാര്യാലയം പറയുന്നു.

Last Updated : Jul 8, 2020, 7:46 AM IST

ABOUT THE AUTHOR

...view details