കേരളം

kerala

മൊലാവെ ചുഴലിക്കാറ്റ്; വിയറ്റ്‌നാമിൽ മരണം 27 ആയി

By

Published : Oct 31, 2020, 5:55 PM IST

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 50 പേരെയാണ് ഇതുവരെ കാണാതായത്. 67 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്

Typhoon Molave  molave in Vietnam  natural disasters  parts of Vietnam  Molave leaves 27 dead  50 missing in parts of Vietnam  മൊലാവെ ചുഴലിക്കാറ്റ്  വിയറ്റ്‌നാമിൽ മരണം 27 ആയി  മൊലാവെ ചുഴലിക്കാറ്റിനെ തുടർന്ന് 27 മരണം  വിയറ്റ്‌നാമിൽ മൊലാവെ ചുഴലിക്കാറ്റിൽ മരണം 27  മെലാവെ ചുഴലിക്കാറ്റിൽ 20 പേരെ കാണാതായി
മൊലാവെ ചുഴലിക്കാറ്റ്; വിയറ്റ്‌നാമിൽ മരണം 27 ആയി

ഹനോയ്: മൊലാവെ ചുഴലിക്കാറ്റിനെ തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വിയറ്റ്നാമിലെ മരണം 27 ആയി. 50 പേരെ കാണാതാവുകയും 67 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്ന് പ്രകൃതി ദുരന്ത നിവാരണ നിയന്ത്രണത്തിനുള്ള കേന്ദ്ര സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. രാജ്യത്തെ 63 പാലങ്ങളും ദേശിയ പാതകളും മറ്റ് പാതകളും നശിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കാൻ:ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ മരിച്ചു, 13 പേരെ കാണാതായി

10,420 സൈനിക ഉദ്യോഗസ്ഥരെയും ജവാന്മാരെയും രക്ഷാ പ്രവർത്തനത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വിയറ്റ്‌നാമിലെ കഴിഞ്ഞ 20 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മൊലാവെ. ബുധനാഴ്‌ചയാണ് മൊലാവെ ചുഴലിക്കാറ്റ് വിയറ്റ്‌നാമിലെത്തുന്നത്. രാജ്യത്ത് ശക്തിയായ മഴയും കാറ്റുമാണ് നിലവിലുള്ളത്.

ABOUT THE AUTHOR

...view details